മൊഗ്രാൽ. കുമ്പള പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ 500 ഓളം വരുന്ന കുടുംബശ്രീ പ്രവർത്തകർ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഗമിച്ചു. "തിരികെ സ്കൂളിൽ'' എന്ന പരിപാടിയുടെ ഭാഗമായാണ് കുടുംബശ്രീ അംഗങ്ങൾ സംഗമിച്ചത്.
കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സബൂറ, പഞ്ചായത്തംഗം കൗലത്ത് ബീബി, സി.ഡി.എസ് ചെയർപേഴ്സൺ ജില്ലാ മിഷൻ ആർ.പി രജ്ന, സിഡിഎസ് കുടുംബശ്രീ അംഗങ്ങൾ സംബന്ധിച്ചു.

