കുമ്പള. കുമ്പള വൈദ്യുതി സെക്ഷൻ ഓഫീസിൽ സർവിസ് വയറുകൾക്ക് ക്ഷാമം നേരിട്ടതോടെ നിർമാണ മേഖലയിൽ പ്രതിസന്ധി രൂക്ഷമായി. പുതിയ കണക്ഷൻ ലഭിക്കാൻ അപേക്ഷ നൽകി മാസങ്ങളോളമായി കാത്തിരിക്കുകയാണ്
ഉപഭോക്താക്കൾ.
നിർമാണ ആവശ്യങ്ങൾക്ക് പുതിയ വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.ഇതോടെ വീട്, കെട്ടിടം അടക്കമുള്ളവ വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ മുടങ്ങികിടക്കുകയാണ്. സർവിസ് വയറുകൾ എന്ന് എത്തുമെന്നോ, കണക്ഷൻ എപ്പോൾ നൽകാനാകുമെന്നോയെന്ന കാര്യത്തിൽ ഓഫീസ് അധികൃതർക്ക് വ്യക്തതയുമില്ല. കാത്തിരിപ്പ് ഇനിയും നീളുമോയെന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ. ഇത് നിർമാണണ മേഖലയിൽ വലിയതോതിൽ അധിക ചിലവുകൾ ഉണ്ടാകുന്നതായി ഉപഭോക്താക്കൾ പറയുന്നു.
അതേ സമയം വൈദ്യുതി പ്രതിസന്ധിയും നിർമാണ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം വേണമെന്ന് മൊഗ്രാൽ ദേശീയവേദിയും ആവശ്യപ്പെട്ടു.
പടം. കുമ്പള കെ.എസ്.ഇ.ബി ഓഫീസ്

