കാസർകോട്.സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ ജീവനക്കാരും അധ്യാപകരും 2024 ജനുവരി 24 ന് പണിമുടക്കുമെന്ന് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫെഡറേഷൻ (സെറ്റ്കോ ) ജില്ലാ കൺവെൺഷൻ പ്രഖ്യാപിച്ചു.
ക്ഷാമബത്ത കുടിശ്ശി ആറ് ഗഡു (18%) അനുവദിക്കുക.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക.
2019 ലെ ശമ്പളപരിഷ്കരണ കുടിശ്ശിക ഉടൻ അനുവദിക്കുക.
ലീവ് സറണ്ടർ പുന:സ്ഥാപിക്കുക.
മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക.
അധ്യാപക നിയമങ്ങൾക്ക് അംഗീകാരം നൽകുക.
വിലക്കയറ്റം തടയുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
കൺവെൺഷൻ മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു.
മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി മുഖ്യ പ്രഭാഷണം നടത്തി.
സെറ്റ്കോ സംസ്ഥാന ചെയർമാൻ ലത്തീഫ് മാസ്റ്റർ സമര പ്രഖ്യാപനം നടത്തി.
അത്താഉള്ള മാസ്റ്റർ എ. സി. അധ്യക്ഷനായി.
വി.പി.യൂസുഫ്
ഷെരീഫ് കോളയത്ത്,
കൺവീനർ നാസർ നങ്ങാരത്ത്,
നൗഫൽ മാസ്റ്റർ സംസാരിച്ചു.
ഭാരവാഹികളായി
അത്താവുള്ള എ.സി ( ചെയർമാൻ)നൗഫൽ കെ ( ജന. കൺവീനർ),
ഷഫീഖ് ഒ.എം ട്രഷറർ,
അൻവർ ഒതായി,റസാഖ് പുനത്തിൽ, വി.പിയൂസുഫ്,
അബദുൽ റഹ്മാൻ എ ( വൈസ് ചെയർമാൻമാർ),
അബ്ദുൽ ഗഫൂർ ടി,മുഹമ്മദ് ഷരീഫ്,മുഹമ്മദലി കെ.എൻ.പി
(ജോ. കൺവീനർ )

