കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി. മരിച്ച സ്ത്രീയുടെ ബന്ധുക്കളെത്തിയപ്പോള്‍ ആശുപത്രിയില്‍ നിന്നും ലഭിച്ചത് മറ്റൊരു മൃതദേഹം. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി(86) യുടെ മൃതദേഹമാണ് മാറിക്കൊടുത്തത്. മാറി കൊണ്ടുപോയ ശോശാമ്മയുടെ മൃതദേഹം സംസ്‌കരിച്ചുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ ബന്ധുക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് മേരി ക്വീന്‍സ് ആശുപത്രിയില്‍ വച്ച് ശോശാമ്മ മരിക്കുന്നത്. കൂട്ടിക്കലിലെ സെന്റ് ലൂപ്പസ് സി.എസ്.ഐ പള്ളിയില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു ശോശാമ്മ ജോണിന്റെ സംസ്‌കാരം നടത്തേണ്ടിയിരുന്നത്.
അതിന്റെ ഭാഗമായി രാവിലെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനായി എത്തിയപ്പോഴാണ് മൃതദേഹം മാറിപ്പോയത് തിരിച്ചറിഞ്ഞത്.
ശോശാമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന അതേ സമയത്ത് തന്നെ സമാനമപ്രായമുള്ള ചിറക്കടവ് സ്വദേശിനിയായ കമലാക്ഷിയമ്മ എന്ന സ്ത്രീയുടെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. അന്വേഷണത്തില്‍ ഇവരുടെ മൃതദേഹം എന്ന നിലയില്‍ ശോശാമ്മയുടെ മൃതദേഹം കൈമാറിപോവുകയായിരുന്നു.
സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു

