സംസ്ഥാനത്ത് കനത്ത മഴ തുടരും. അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.
എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് മഴ കനക്കുക.
ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിന്‍റെയും സ്വാധീനഫലമായി മഴ തുടരുമെന്നാണ് അറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായാണ് ന്യൂനമർദ്ദം നിലനിൽക്കുന്നത്. കോമാറിൻ മേഖലക്ക് മുകളിൽ ചക്രവാത ചുഴിയും നിലനിലയ്ക്കുന്നുണ്ട്. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 2 ദിവസം വ്യാപകമായ മഴയ്ക്കാണ് സാധ്യത. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

