പൈവളിഗെ. (കാസർകോട്) ജനപങ്കാളിത്തം കൊണ്ട് ആവേശകരമായ തുടക്കം കുറിച്ച പൈവളിഗെയിലെ നവകേരള സദസിൻ്റെ ഉദ്ഘാടന വേദി, മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കും മുമ്പേ ആളുകൾ പിരിഞ്ഞു പോയി. അര മണിക്കൂറിലേറെ നീണ്ട മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം അവസാന നിമിഷങ്ങളിലേക്ക് കടക്കുന്നതിന് മുമ്പേ സദസിലെ മധ്യഭാഗത്തെ കസേരകൾ കാലിയായി തുടങ്ങി. മുഖ്യമന്ത്രിക്ക് ശേഷം മന്ത്രി എ.കെ. ശശിന്ദ്രൻ സംസാരിക്കുമ്പോൾ കാണികളായി മുഴുവൻ ഒഴിഞ്ഞ കസേരകൾ മാത്രമാണുണ്ടായത്.
കെട്ടിഘോഷിച്ച നവകേരള സദസിൻ്റെ ഉദ്ഘാടന ചടങ്ങ് അവസാനിക്കും വരെയെങ്കിലും ആളുകളെ പിടിച്ചു നിർത്താനാവാത്തത് സംഘാടകർക്ക് നാണക്കേടുണ്ടാക്കുന്നതായി.
ചടങ്ങ് മുഴുവൻ മുഖ്യമന്ത്രിയിയിൽ കേന്ദ്രീകൃതമായതിനാൽ മറ്റു മന്ത്രിമാരുടെ പ്രസംഗം കേൾക്കാൻ ആരും തയ്യാറാകാത്തത് തുടർന്നുള്ള ദിവസങ്ങളിൽ നവകേരള സദസിൻ്റെ വിജയത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ്.
അതേ സമയം നവകേരള സദസ് സി.പി.എം സമ്മേളന വേദിയായെന്നും സർക്കാർ സംവിധാനങ്ങളെ സി.പിഎം ദുരുപയോഗം ചെയ്യുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

