എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഡോംഗ്രി സകരിയ മസ്ജിദ് സ്ട്രീറ്റിലെ കേരള മഹലിലും
മുംബൈ ഹജജ് ഹൗസിലുമായി നടക്കും.
മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിന്നും പ്രമുഖർ പരിപാടിയുടെ ഭാഗമാകും.
മഹാരാഷ്ട്ര നിയമ സഭാ സ്പീക്കർ രാഹുൽ നർവേക്കർ, മുസ് ലിം ലീഗ് കേരള സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, മുസ് ലിം ലീഗ് ദേശിയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.എൽ.എ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, മഹാരാഷ്ട്ര സംസ്ഥാന കോൺഗ്രസ് പ്രസിഡൻ്റ് നാന പട്ടേൽ, മുൻ മന്ത്രി അരവിന്ദ് സാവന്ദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, മുൻ എം.എൽ.എ കെ.എം ഷാജി, അബ്ദുസമദ് പൂക്കോട്ടൂർ അടക്കമുള്ള പ്രമുഖർ സംബന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിൻ്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികളുടെ യോഗം വരും ദിവസങ്ങളിൽ ചേരും.

