മഞ്ചേശ്വരം.ബൈക്കിൽ നിന്നും റോഡിലേക്ക് തെറിച്ചു വീണ വയോധികൻ ലോറിയിടിച്ചു മരിച്ചു. ഹൊസബെട്ടു കടപ്പുറം സ്വദേശി കൊപ്പള ഹൗസിലെ അബ്‌ദുൽ ഖാദർ (70) ആണ് മരിച്ചത്. ഉദ്യാവരം കറോഡപള്ളിക്ക് സമീപം ദേശീയ പാതയിലെ സർവീസ് റോഡിൽ ശനിയാഴ്‌ച സന്ധ്യയോടെയായിരുന്നു ദാരുണമായ സംഭവം. വീട്ടിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തെറിച്ച് വീണയുടൻ പിന്നാലെ എത്തിയ ടോറസ് ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി മംഗൽപ്പാടിയിലെ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അപകത്തിനിടയാക്കിയ ലോറി മഞ്ചേശ്വരം പൊലിസ് കസ്റ്റഡിയിലെടുത്തു.
ഭാര്യ: സുഹറ. മക്കൾ: ഷബീർ, ഖദീജ, നൗഷ, ഫാത്തിമ, റിസ

