മൊഗ്രാൽ.കുമ്പള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ "മുസാബഖ'' ഇസ്ലാമിക് കലാ സാഹിത്യ മത്സരത്തിൽ മൊഗ്രാൽ നൂറുൽഹുദാ മദ്റസ 327 പോയിൻ്റുകൾ നേടി ജേതാക്കളായി. ഇരുപതോളം മദ്റസകളിൽ നിന്നായി എഴുനൂറോളം വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്. 293 പോയിന്റോടെ ബുസ്താനുൽ ഉലൂം മദ്റസ പേരാൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം മദ്റസ മാനേജ്‍മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് റഷീദ് വെളിഞ്ച ഉദ്ഘാടനം ചെയ്തു. മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ടി.എം ഷുഹൈബ് അധ്യക്ഷനായി. ഖലീൽ അശാഫി, സെക്രട്ടറി വി.പി അബ്ദുൽഖാദർ ഹാജി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സംഘാടക സമിതി അംഗങ്ങളായ സി.എം ഹംസ, ബി.എ മുഹമ്മദ് കുഞ്ഞി, റിയാസ് അശാഫി, ബി.വി ഹമീദ് മൗലവി,ലത്തീഫ് കൊപ്പളം, എം.ജി.എ റഹ്മാൻ, എം.എം റഹ്മാൻ, മുസ്തഫ കൊപ്പളം, ബികെ അൻവർ സംസാരിച്ചു

