കുമ്പള.കുമ്പള ഹയർ സെക്കൻഡറി സ്കൂൾ 1999 - 2000 എസ്.എസ്.എൽ.സി വിദ്യാർഥികളുടെ പുന:സമാഗമം 'ഒരു വട്ടം കൂടി' നവം.26 ന് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ നടക്കുമെന്ന് സംഘാടകർ കുമ്പള പ്രസ്ഫറത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ലോഗോ പ്രകാശനം പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഖയ്യും മാന്യ നിർവ്വഹിച്ചു.
പരിപാടിയിൽ വച്ച് അധ്യാപകരെ ആദരിക്കും. തുടർന്ന് വിദ്യാർഥികളുടെ കുടുംബ സംഗമവും കുട്ടികളുടെ കലാപരിപാടികളും നടക്കും.

