ന്യൂഡൽഹി.കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെയും സി.പി.എമ്മിന്റെ പ്രവർത്തനങ്ങളെയും പുകഴ്ത്തി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കേരളത്തിന് സിപിഎമ്മിന് തുടർഭരണം കിട്ടിയത് മികച്ച പ്രവർത്തനം കൊണ്ടാണെന്നും ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഗെഹ് ലോട്ടിൻ്റെ പ്രതികരണം.
രാജസ്ഥാനിൽ ഇത്തവണ തുടർഭരണം ഉണ്ടാകുമെന്ന് ഉറപ്പാണ്. ഈ സർക്കാർ തുടരണമെന്നാണ് ജനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. കഴിഞ്ഞ 70 വർഷക്കാലം കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും തമ്മിൽ മാറി മാറി ഭരിക്കുകയായിരുന്നു. എന്നാൽ ഇത്തവണ അതിന് മാറ്റം വന്നു. സി.പി.എം. സർക്കാർ തുടർഭരണത്തിലെത്തി. അവർ ചെയ്ത നല്ല പ്രവൃത്തികളാണ് അവരെ തുടർഭരണത്തിലേക്ക് നയിച്ചത്. കൊവിഡ് കാലത്ത് ഞങ്ങളുടെ ഭരണം ജനങ്ങൾ മനസ്സിലാക്കിയതാണ്. ഭിൽവാര മോഡൽ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ച ആയതാണ്. സർക്കാരിന്റെ പദ്ധതികളും ഭരണവും ജനങ്ങൾ ഇഷ്ടപ്പെട്ടുവെന്നാണ് ജനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് ഗെഹ്‌ലോട്ട് പറഞ്ഞു.

