മൊഗ്രാൽ.കുമ്പള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ "മുസാബഖ'' ഇസ് ലാമിക് കലാസാഹിത്യ മത്സരത്തിനോടനുബന്ധിച്ച് മൊഗ്രാലിൽ വിളംബര റാലി സംഘടിപ്പിച്ചു. കൊപ്പളം സിറാജുൽ ഉലൂം മദ്റസയിൽ (കോട്ട ഉസ്താദ് നഗർ ) കലാ മത്സരങ്ങൾ നടക്കും.
ചളിയങ്കോട് മദ്റസ പരിസരത്തുനിന്ന് ആരംഭിച്ച റാലി സിറാജുൽ ഉലൂം മദ്റസ പരിസരത്ത് സമാപിച്ചു.
തുടർന്ന് അറബി ഹാജി തങ്ങൾ മഖാം
പരിസരത്ത് പ്രാർത്ഥന നടത്തി . മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖത്തീബ് റഹ്മത്തുള്ള മദനി നേതൃത്വം നൽകി.
സമസ്ത ഉപാധ്യക്ഷൻ യുഎം അബ്ദുൽ റഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.കെ.എൽ അബ്ദുൽ ഖാദർ അൽഖാസിമി അധ്യക്ഷനായി. മൊഗ്രാലിലെ വിവിധ ജുമാമസ്ജിദ് ഖത്തീബുമാരായ അബ്ദുസ്സലാം വാഫി, ഉമ്മർ ഹുദവി, ജബ്ബാർ അഷ്റഫി, അഷ്റഫ് ഫൈസി ചളിയങ്കോട്, സമസ്ത മുഫത്തിസ് പി അബ്ദുല്ല കുഞ്ഞി ഫൈസി എന്നിവർ സംസാരിച്ചു.

