മഞ്ചേശ്വരം.കർണാടകയുമായി അതിർത്തി പങ്കിടുന്ന ജില്ലയിലെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം റയിൽവേ സ്റ്റേഷൻ്റെ വികസനം ആവശ്യപ്പെട്ട് മുസ് ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ സീനിയർ സൂപ്രണ്ടിന് നിവേദനം നൽകി.
അതിർത്തി പ്രദേശത്തെ നാലോളം പഞ്ചായത്തുകളുടെ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന സ്റ്റേഷനിൽ
മതിയായ അടിസ്ഥാന സൗകര്യമൊരുക്കുക, കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക,
പാർക്കിങ് സൗകര്യം ഏർപ്പെടുത്തുകയും
ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുക എന്നി ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വച്ചത്.
ദേശീയ പാതക്ക് തൊട്ടു ചേർന്ന് കിടക്കുന്ന റെയിൽവേ സ്റ്റേഷൻ വികസനത്തിന് ഭൂമിയും മറ്റു സൗകര്യങ്ങളും ഉണ്ടെന്നിരിക്കെ ഇത്ഉപയോഗപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. വിവിധ ആരാധനാലയങ്ങളിലേക്കും
തീർഥാടന കേന്ദ്രങ്ങളിലേക്കും നൂറ് കണക്കിന് യാത്രക്കാരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്.
വിദ്യാർത്ഥികളും സർക്കാർ ജീവനക്കാരടക്കമുള്ള നിരവധി യാത്രക്കാർ ദിനേന ആശ്രയിക്കുന്ന മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ
വളരെ കുറച്ച് ട്രെയിനുകൾക്ക് മാത്രമാണ് നിലവിൽ സ്റ്റോപ്പ് ഉള്ളത്.
ആവശ്യത്തിന് ഭൂമിയുള്ള ഇവിടെ പുതിയ പ്ലാറ്റ്ഫോമുകൾ നിർമിച്ച് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ച് യാത്ര ക്ലേശത്തിന് പരിഹാരം കാണണമെന്നും മുസ് ലിം യൂത്ത് ലീഗ് നിവേദനത്തിൽ ആവശ്യപ്പെട്ടു.

