കാസർകോട്: ദിവസവും കളിക്കുന്ന മൈതാനത്ത് ശുചിമുറിയും കുടിവെള്ള പൈപ്പുകളും സ്ഥാപിക്കണമെന്ന പരാതിയുമായി കുട്ടിപ്പട. ഞായറാഴ്ച നായന്മാര്‍മൂലയിൽ നടന്ന കാസർകോട് മണ്ഡലത്തിലെ നവകേരള സദസിലേക്കാണ് ശുചിമുറിയും കുടിവെള്ളത്തിനുമുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്. കളിക്കിടയിൽ വെള്ളം കുടിക്കനും ശുചി മുറി ഉപയോഗിക്കാനും മൈതാനത്തിന് സമീപത്തുള്ള വീടുകളെയാണ്
ഇപ്പോൾ അശ്രയിക്കുന്നത്. മൈതാനത്ത് ഈ സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ ഞാങ്ങൾക്ക് മാത്രമല്ല ദിവസവും ഇവിടെ കളിക്കാനെത്തുന്ന നിരവധി പേർക്ക് ഏറെ ഉപകാരമാകുമെന്നാണ് ഇവർ പറയുന്നത്. നായന്മാർമൂല തൻബീഹുൽ ഇസ് ലാം സ്കൂൾ, എ.യു.പി സ്കൂൾ ബെദിര, കോപ്പ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന മുഹമ്മദ് സനാഹ്, അബ്ദുൽ ഖാദർ, സഹദ് മഹമ്മൂദ്, അബ്ദുൽ ഖാദർ ഷസ, അബ്ദുൽ റാസീന് എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകാനെത്തിയത്.

