ന്യൂഡൽഹി.വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ഡൽഹി. സ്ഥിതി അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. നവംബർ 20, 21 തീയതികളിൽ കൃത്രിമ മഴ പെയ്യിക്കാനാണ് സാധ്യത. കാൻപുർ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ് ഇതിനായുള്ള ശ്രമങ്ങൾ. അതിനിടെ വെള്ളിയാഴ്ച പുലർച്ചെ നോയിഡയിൽ നേരിയ മഴ ലഭിച്ചു. വായു മലിനീകരണത്തിൽ പൊറിതിമുട്ടുന്ന തലസ്ഥാന നിവാസികൾക്ക് ആശ്വാസമായാണ് വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലർച്ചെയും മഴ ലഭിച്ചത്. ഇന്ന് കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
വായുമലിനീകരണം നിയന്ത്രണാതീതമായതോടെയാണ് കൃത്രിമ മഴയിലൂടെ അന്തരീക്ഷത്തിലെ പൊടിയും പുകയും ഇല്ലാതാക്കുക എന്ന ആലോചനയിലേക്ക് സർക്കാർ കടന്നത്.
കൃത്രിമ മഴ പെയ്യിച്ച് നഗരത്തിലെയും പരിസരത്തെയും വായു മലിനീകരണം ഗണ്യമായ തോതിൽ കുറയ്ക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

