ബീഹാർ സർക്കാർ.
പിന്നാക്ക ജാതി സംവരണം 65 ശതമാനമാക്കാനുള്ള ബില്‍ ബീഹാര്‍ നിയമസഭ പാസാക്കി.പ്രതിപക്ഷ പാർട്ടികളും ബില്ലിനെ അനുകൂലിച്ചു. സാമ്പത്തിക സംവരണത്തിന്റെ 10 ശതമാനം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ബീഹാറിലെ മൊത്തം സംവരണം 75 ശതമാനമായി ഉയരും. ഗവര്‍ണര്‍ അംഗീകാരം നല്‍കിയാല്‍ ബില്‍ പാസാകും.
ബില്‍ നിയമമാക്കുന്നതോടെ പട്ടിക ജാതിക്കാര്‍ക്കുള്ള സംവരണം 20 ശതമാനമായി ഉയരും. പട്ടിക വര്‍ഗ വിഭാഗത്തിനുള്ള സംവരണം രണ്ട് ശതമാനമായാണ് ഉയരുക. പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവണം 43 ശതമാനമായി ഉയരും എന്നതാണ് മറ്റൊരു പ്രത്യേകത. സാമ്പത്തിക സംവരണത്തിന്റെ 10% കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ബിഹാറില്‍ ആകെ സംവരണം 75% ആയി ഉയരും.

