കാസർകോട്.നവകേരള സദസിന്റെ പ്രചാരണത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ബോര്‍ഡുകള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഇമ്പശേഖർ അറിയിച്ചു.
ഇത്തരം ബോർഡുകൾ പൊതുജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. അതിനാൽ ബന്ധപ്പെട്ടവർ എടുത്ത് ഇത്തരം ബോർഡുകൾ മാറ്റേണ്ടതാണ്.
കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായി. എം എല്‍എമാരായ എ.കെ.എം അഷ്റഫ്, സിഎച്ച് കുഞ്ഞമ്പു ഇ.ചന്ദ്രശേഖരന്‍ എന്‍.എ നെല്ലിക്കുന്ന് എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ബാലകൃഷ്ണന്‍ , എം പി യുടെ പ്രതിനിധി സാജിദ് മൗവല്‍ എന്നിവര്‍ സംസാരിച്ചു.. പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

