ദുബൈ. ലോകത്തിലെ ഏറ്റവും വലിയ ഫ്രീ ഫൺ റണ്ണിൽ ഓറഞ്ച് കടലായി ദുബൈ ഷെയ്ഖ് സായിദ് റോഡ്. പ്രായഭേദമന്യേ ആവേശത്തോടെ താമസക്കാരെല്ലാം ദുബൈ റണ്ണിൽ പങ്കെടുക്കാൻ എത്തിയതോടെ ദുബൈ ഷെയ്ഖ് സായിദ് റോഡ് ഓറഞ്ച് വർണ മയമായി മാറി. ഞായറാഴ്ച രാവിലെ ആരംഭിച്ച റണ്ണിൽ 200,000-ത്തിലധികം ആളുകൾ പങ്കെടുത്തിട്ടുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ വർഷത്തെ ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ അവസാന ഫീച്ചർ ആയാണ് ദുബൈ റൺ കണക്കാക്കപ്പെടുന്നത്.
ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സംഘവുമാണ് ലോകത്തിലെ ഏറ്റവും വലിയ ഫ്രീ ഫൺ റണ്ണെന്ന് വിശ്വസിക്കപ്പെടുന്ന ഓട്ടക്കാരുടെ സംഘത്തെ നയിച്ചത്. 6.30ന് തുടങ്ങുന്ന ഓട്ടത്തിന് 3.30ന് തന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നതായി സന്നദ്ധ പ്രവർത്തകർ അറിയിച്ചു. ഷെയ്ഖ് ഹംദാൻ ഒറ്റക്കാരെ മുഴുവൻ ആശീർവദിച്ചു.

