കൊല്ലം: കൊല്ലം ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ.കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് വിളിയെത്തിയത്. കുട്ടി തങ്ങളുടെ കസ്റ്റഡിയിലാണെന്നും വിട്ടുനൽകണമെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നുമാണ് ഫോൺ കോളിൻ്റെ ഉള്ളടക്കം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ്
വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴാണ് സംഭവം.
കുട്ടിയെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി പൊലിസ് പരിശോധന നടത്തുകയാണ്.

