കരിങ്കല്ലിൽ നിർമിച്ച കൾവർട്ടിൻ്റെ ഒരു ഭാഗത്തെ കല്ലുകൾ ഇളകിയതിനാൽ ഏതു സമയവും ഇത് തകരുമെന്ന അവസ്ഥയിലാണ്.
രാത്രി കാലങ്ങളിൽ തലങ്ങും വിലങ്ങുമായുള്ള മണൽ ലോറികളുടെ ഓട്ടം കൾവർട്ട് അപകടസ്ഥയിലാകാൻ ഇടയാക്കിയതായി നാട്ടുകാർ അരോപിക്കുന്നു.
പേരാലിൽ നിന്നും കെ.കെ പുറം ഭാഗത്തേക്ക് പോകുന്ന റോഡിലാണ് അപകട ഭീഷണി ഉയർത്തുന്ന കൾവർട്ട് സ്ഥിതി ചെയ്യുന്നത്.
കെ.കെ. പുറം ഭാഗങ്ങളിലേക്കുള്ള നിരവധി വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്.
കുമ്പള പഞ്ചായത്ത് കെ.കെ. പുറം, പേരാൽ വാർഡുകളിലായാണ് കൾവർട്ടുള്ളത്.പൂർണമായും തകർന്നാൽ പ്രദേശത്തേക്കുള്ള വാഹന ഗതാഗതം തടസപ്പെടുകയും കാൽനടയാത്ര ദുസഹമാവുകയും ചെയ്യും.
പേരാൽ ജുമാമസ്ജിദിലേക്കും
മദ്റസയിലേക്കും എത്തിച്ചേരുന്നതും ഇതുവഴിയാണ്.
തകർന്ന് വീഴുന്നതിന് മുമ്പെങ്കിലും കൾവർട്ട് പുതുക്കി പണിയാൻ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഹാർബർ എൻജിനിയറിങ് വിഭാഗത്തിൻ്റെ ഫണ്ട് ലഭ്യമാക്കി കൾവർട്ടും അനുബന്ധ റോഡും വികസിപ്പിക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.

