ബോവിക്കാനം.ബോവിക്കാനം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മുളിയാർ സി.എച്ച്.സി എൽ.ബി.എസ് എൻജിനിയറിങ് കോളജ് എൻ. എസ്.എസ് യൂനിറ്റിന്റെ സഹകരണത്തോടെ എൽ.ബി.എസ് കോളജിൽ ദേശീയ കാൻസർ അവബോധ ദിനാചരണം നത്തി.
ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് ബി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
കാൻസറുകൾ പലപ്പോഴും സാധാരണക്കാരിൽ കണ്ടെത്തുന്നത് നാലാമത്തെ ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ ചികിത്സ ഫലിക്കാതെ വരുന്നു.
കാൻസറിന്റെ കാരണം, രോഗ ലക്ഷണങ്ങൾ,എങ്ങനെ നേരത്തെ കണ്ടെത്താം,ശരിയായ ചികിത്സ കിട്ടുന്ന സ്ഥാപനങ്ങൾ എന്നിവയെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വൈസ് പ്രസിഡൻ്റ് മസൂദ് ബോവിക്കാനം അധ്യക്ഷനായി.
മുളിയാർ സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ:ഷമീമ തൻവീർ ക്ലാസ്സെടുത്തു.
വൈസ് വൈസ് പ്രസിഡൻ്റ് കുമാരൻ ബി.സി,ഹെൽത്ത് സൂപ്പർവൈസർ എ. രാഘവൻ,സാദത്ത് മുതലപ്പാറ,എൻ.എസ്.എസ് ചാർജ് ഓഫീസർ കബീർ,ജയദേവൻ,എൻ.എസ്. എസ് യൂനിറ്റ് ലീഡർ ആനന്ദ് ആർ.എസ് എന്നിവർ സംസാരിച്ചു .

