കാസർകോട്.അധികാര വികേന്ദ്രീകരണ സംവിധാനത്തെ തകർക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം തിരിച്ചറിയണമെന്ന് കാസർകോട് ജില്ല ലോക്കൽ ഗവ. മെമ്പേഴ്സ് ലീഗ് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു.
കൊവിഡ് കാലം മുതൽ സർക്കാർ പ്രഖ്യാപിക്കുന്ന ഓരോ പരിപാടികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് തുക നൽകാൻ തീരുമാനിച്ച് സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ഇതിന് ഉദാഹരണമാണ്. ഏറ്റവുമൊടുവിൽ പാർട്ടി പരിപാടിയായി മാറിയ നവകേരള സദസ്സിന് ഭരണസമിതിയുടെ എതിർപ്പ് മറികടന്ന് സംഭാവന നൽകാൻ ബന്ധപ്പെട്ട സെക്രട്ടറിമാർക്ക് നൽകിയ ഉത്തരവ് പഞ്ചായത്ത് രാജ് ചട്ടങ്ങൾക്ക് വിരുദ്ധമായ സർക്കാർ നീക്കമാണെന്നും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ട്രഷറർ സി. ടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷനായി.
ജന. സെക്രട്ടറി
എ. അബ്ദുൽ റഹ്‌മാൻ സ്വാഗതം പറഞ്ഞു.
ലോക്കൽ ഗവ. മെമ്പേർസ് ലീഗ് സംസ്ഥാന ജന. സെക്രട്ടറി ശംസുദ്ധീൻ പെരുവയൽ മുഖ്യ പ്രഭാഷണം നടത്തി.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, വി.കെ.പി.ഹമീദലി,എ.കെ.എം അഷ്‌റഫ് എം.എൽ. എ, കെ.ഇ.എ ബക്കർ, എ.എം കടവത്ത്, അഡ്വ.എൻ.എ.ഖാലിദ്, എ.ജി.സി ബഷീർ, എം. അബ്ബാസ്, കെ. അബ്ദുള്ള കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അഷറഫ് എടനീർ സംസാരിച്ചു.
ലോക്കൽ ഗവ. മെമ്പേർസ് ലീഗ് കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി
വി.കെ ബാവ (പ്രസിഡന്റ്),
അഡ്വ: വി.എം മുനീർ (ജന. സെക്രട്ടറി),
അഷ്‌റഫ് കർള (ട്രഷറർ),
കെ.കെ ജാഫർ കാഞ്ഞങ്ങാട്,
കലാഭവൻ രാജു,
യൂസുഫ് ഹേരൂർ ,
സുഫൈജ അബൂബക്കർ ചെമ്മനാട് (വൈസ് പ്രസിഡന്റ്)
ഖാദർ ബദ്‌രിയ ,
ജമീല സിദ്ധീഖ് ദണ്ഡഗോളി,
ബദറുൽ മുനീർ എൻ.എ,
മുജീബ് കമ്പാർ മൊഗ്രാൽ പുത്തൂർ (ജോയിന്റ് സെക്രട്ടറി)
ലോക്കൽ ഗവൺമെന്റ് മെമ്പേർസ് ലീഗ് മണ്ഡലം തല ചെയർമാൻ കൺവീനർമാരെയും തെരഞ്ഞെടുത്തു
മഞ്ചേശ്വരം മണ്ഡലം -
സെഡ്.എ കയ്യാർ (ചെയർമാൻ),
റഹ്‌മാൻ ആരിക്കാടി (കൺവീനർ)
കാസർകോട് മണ്ഡലം -
അബ്ബാസ് ബീഗം (ചെയർമാൻ),
ഹമീദ് പൊസൊളിഗെ (കൺവീനർ)
ഉദുമ മണ്ഡലം -
ശംസുദ്ധീൻ തെക്കിൽ (ചെയർമാൻ),
സിദ്ധീഖ് പള്ളിപ്പുഴ (കൺവീനർ)
കാഞ്ഞങ്ങാട് മണ്ഡലം -
ടി.കെ സുമയ്യ (ചെയർപേർസൺ),
ഇർഷാദ് അജാനൂർ (കൺവീനർ)
തൃക്കരിപ്പൂർ മണ്ഡലം -
പി.വി മുഹമ്മദ് അസ്‌ലം (ചെയർമാൻ),
ഇസ്മായിൽ പി.സി (കൺവീനർ)

