ഉപ്പള."ബെരി തുന്നിട്ട് പോവാ" എന്ന പേരിൽ വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടത്തുന്നു. 24 ന് ഉച്ചയ്ക്ക് 2.30 മുതൽ ഉപ്പള ലീഗ് ഓഫീസിൽ വെച്ചാണ് ഫുഡ് ഫെസ്റ്റ്. വിദ്വേഷത്തിനെതിരേ,ദുർഭരണത്തിനെതിരേ" സംസഥാന മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനുവരി 21ന് കോഴിക്കോട് വെച്ച് നടത്തുന്ന മഹാറാലിയുടെ ഭാഗമായി ജില്ലാ മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 25 മുതൽ 30 വരെ തൃക്കരിപ്പൂരിൽ നിന്നും മഞ്ചേശ്വരം വരെ നടത്തുന്ന യൂത്ത് മാർച്ചിൻ്റെ പ്രചരണാർത്ഥമാണ് ഫുഡ് ഫെസ്റ്റ് നടത്തുന്നത്. പങ്കെടുക്കാൻ താൽപ്പര്യമുള്ള വനിതകൾ
താഹിറ -9995335821
അയിഷ പെർള -9446296947
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

