മഞ്ചേശ്വരം.മഞ്ചേശ്വരം റെയിൽ വേ സ്റ്റേഷൻ്റെ ശോചനീയവസ്ഥ ബോധ്യപ്പെടുത്താൻ യൂത്ത് ലീഗ് നൽകിയ നിവേദനത്തെ തുടർന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി സ്റ്റേഷൻ സന്ദർശിച്ചത്.
ഇതിനിടെ എസ്.ഡി.പി.ഐ പ്രവർത്തകർ എം.പിക്ക് നേരെ ഗോബാക്ക് വിളിച്ചത്
നവകേരള ധൂർത്ത് യാത്രയിൽ മുഖംവികൃതമായ ഇടത് സർക്കാരിനെ സഹായിക്കാനുള്ള കസർത്തോ അതല്ല തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ശക്തി കാണിച്ച് വോട്ട് കച്ചവടം ഉറപ്പിക്കാനുള്ള തന്ത്രമാണോയെന്ന് യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റപത്രകുറിപ്പിൽ ആരാഞ്ഞു.
എം.പി.മൂന്നാം തവണയാണ് മഞ്ചേശ്വരം സ്റ്റേഷൻ സന്ദർശിക്കുന്നത്. ഇതിന് മുമ്പ് സ്റ്റേഷൻ്റെ നിലവിലെ സാഹചര്യവും ശോചനീയാവസ്ഥയെയും കുറിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി എം.പി.യുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ സ്റ്റേഷൻ സന്ദർശിക്കുകയും ആവശ്യമായത് ചെയ്യാൻ റെയിൽവേയിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് മേൽപ്പാലം അനുവദിക്കുകയും ഇതിൻ്റെ പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലുമാണ്. യു.ഡി.എഫ് ,യൂത്ത് ലീഗ് ആവശ്യ പ്രകാരം മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ വീണ്ടുമെത്തിയ എം.പിയെ അപമാനിക്കുകയും, തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള രാഷ്ട്രീയ നാടകമെന്ന് പറയുകയും ചെയ്യുന്നവർ, മുമ്പ് രണ്ട് തവണ സന്ദർശിച്ചതിനെ കുറിച്ച് അറിയാത്തത്, അവർ മാളത്തിലായത് കൊണ്ടാണോയെന്നും യൂത്ത് ലീഗ് ചോദിച്ചു.
റെയിൽവേ സ്റ്റേഷൻ വികസന കാര്യത്തിൽ എസ്.ഡി.പി.ഐ പ്രതിഷേധങ്ങൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ റെയിൽവേ അമിനിറ്റി ചെയർമാനും ബി.ജെ.പി നേതാവുമായ പി.കെ.കൃഷ്ണദാസ് വന്നപ്പോൾ എന്ത് കൊണ്ട് എസ്.ഡി.പി.ഐ പ്രതിഷേധിച്ചില്ലെന്നും യൂത്ത് ലീഗ് ചോദിച്ചു. അന്നവരെ ആവഴിക്ക് കണ്ടില്ല.
മഞ്ചേശ്വരം റെയിൽവേ സ്റ്റേഷൻ വികസന വിഷയത്തിൽ എസ്.ഡി.പി.ഐ എന്ത് ചെയ്തുവെന്നറിയാൻ ജനങ്ങൾക്ക് താൽപ്പര്യമുണ്ട്.
വികസന കാര്യത്തിൽ യാതൊരു വിവരവും ബോധവുമില്ലാത്തവരാണ് എസ്.ഡി.പി.ഐയെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമ്പത്തിക നേട്ടത്തിന് വേണ്ടി നടത്തുന്ന പൊറാട്ട് നാടകമാണ് പ്രതിഷേധമെന്നും മുസ് ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് ഹനീഫ് കുച്ചിക്കാട്, ജന.സെക്രട്ടറി മുബാറക് ഗുഡ്ഡകേരി എന്നിവർ പറഞ്ഞു.

