ബദിയടുക്ക.
കൗമാരക്കാർക്ക് വ്യക്തമായ ദിശാബോധത്തോടെയുള്ള വളർച്ചയും ജീവിത ശൈലിയും ഉറപ്പാക്കാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭാസ വകുപ്പ് എസ്.എസ്.കെ യുടെ നേതൃത്വത്തിൽ ഒമ്പതാം ക്ലാസ് അധ്യാപകർക്ക് നടത്തപ്പെടുന്ന മൂന്ന് ദിവസത്തെ ശില്പ ശാലക്ക് കുമ്പള ബി.ആർ.സിയിൽ തുടക്കമായി.
കൗമാരക്കാർക്കും രക്ഷകർത്താക്കൾക്കും,അധ്യാപകർക്കും,പ്രത്യേക പരിശീലനം നൽകി കൊണ്ട് അവർ ഉൾക്കൊള്ളുന്ന മേഖലകളിൽ പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനും ,ധാരണകൾ നവീകരിക്കുന്നതിനും കൗമാര ശക്തിയിലൂന്നിയ പുതിയ വാതിൽ പുറങ്ങൾ സൃഷ്ടിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു.
ബദിയടുക്ക മനുകുല ഓഡിറ്റോറിയത്തിൽ ശില്പ ശാലയിൽ കുമ്പള എ.ഇ.ഒ ശശിധര.കെ അധ്യക്ഷനായി. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് ബി ശാന്ത ഉദ്ഘാടനം ചെയ്തു.
ബി.പി.സി ജെ ജയറാം സ്വാഗതവും ട്രെയിനർ ബി മുഹമ്മദ് സഈദ് നന്ദിയും പറഞ്ഞു.
ഡോ. ഗോവിന്ദരാജ്, അനിറ്റ മെന്റോൺക , ക്ലാസിന് നേതൃത്വം നൽകി.
പടം.ഒമ്പതാം ക്ലാസ് അധ്യാപകർക്കായുള്ള മൂന്ന് ദിവസത്തെ ശില്പ ശാല കുമ്പള ബി.ആർ.സിയിൽ ബദിയഡുക്ക പഞ്ചായത്ത് പ്രസിഡൻ്റ് ബി ശാന്ത ഉദ്ഘാടനം ചെയ്യുന്നു

