ഗസ.യുദ്ധമുഖത്ത് ഒരു സന്തോഷകരമായ വാർത്തയെത്തിയിരിക്കുന്നു.
വെടിനിര്‍ത്തല്‍ കരാറിന് ഇസ്‌റാഈല്‍ അംഗീകാരം നൽകിയതായും, പ്രഖ്യാപനം ഉടനെന്നും റിപ്പോർട്ടുകൾ.
ഫലസ്തീനില്‍ 46 ദിവസമായി ഇസ്‌റാഈല്‍ നടത്തിവരുന്ന ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്ക്, വെടിനിര്‍ത്തലിന് കളമൊരുങ്ങിയാൽ താല്‍ക്കാലിക അറുതിയാകും. വെടിനിര്‍ത്തല്‍ സംബന്ധിച്ച കരാറിന് ചൊവ്വാഴ്ച രാത്രി ചേര്‍ന്ന നെതന്യാഹു മന്ത്രിസഭ അംഗീകാരം നൽക. 50 ബന്ദിളെ മോചിപ്പിച്ച് പകരം അഞ്ചുദിവസത്തേക്കുള്ള വെടിനിര്‍ത്തലാണ് നിലവില്‍വരിക. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
വെടിനിര്‍ത്തലിന് ധാരണയായതായി ഉന്നത ഹമാസ് നേതാവും ഗസ്സ മുന്‍ പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇന്നലെ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ 240 ബന്ദികളാണ് ഹമാസിന്റെ തടവിലുള്ളത്. ഇതില്‍ സൈനിക ഓഫിസര്‍മാരും ഉള്‍പ്പെടും. ഇതില്‍ സൈനികരെയും അതുമായി ബന്ധപ്പെട്ടവരെയും മോചിപ്പിക്കില്ലെന്നാണ് ഹമാസ് നിലപാട്.
ദോഹ, ടെല്‍ അവീവ്, കൈറോ, റഫ, ഗസ്സ എന്നിവിടങ്ങളിലായി ദിവസങ്ങള്‍ നീണ്ട വിവിധഘട്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. ഖത്തറാണ് ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയത്. ഒപ്പം യു.എസ് ദൂതനും സഹായത്തിനുണ്ടായി. ബന്ദികളുടെ മോചനത്തിന് ഹമാസ് സമ്മതിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ ആകാമെന്ന് തിങ്കളാഴ്ചത്തെ ഇസ്‌റാഈല്‍ യുദ്ധകാര്യമന്ത്രിസഭ തീരുമാനിച്ചിരുന്നു. പിന്നാലെ ഗസ്സയില്‍ നടന്ന ചര്‍ച്ചയില്‍ ഹമാസും ഇസ് ലാമിക് ജിഹാദും ബന്ദിമോചനത്തിന് സന്നദ്ധത അറിയിച്ചു. ഇരുസംഘടനകളും തങ്ങളുടെ നിലപാട് ഖത്തര്‍ പ്രതിനിധിയെ അറിയിച്ചു. ഇത് സ്‌റാഈലും അംഗീകരിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഇന്നലെ ടെല്‍അവീവും ദോഹയും കേന്ദ്രീകരിച്ച് ചര്‍ച്ചകളുടെ പരമ്പര തന്നെ നടന്നു. ടെല്‍അവീവില്‍ പ്രാദേശിക സമയം വൈകിട്ട് നാലുമണിക്ക് പ്രത്യേക യുദ്ധ മന്ത്രിസഭ ചേര്‍ന്നു. ശേഷം സുരക്ഷാസമിതിയും ചേര്‍ന്നു. പിന്നീട് രാത്രി വൈകി ചേര്‍ന്ന ഉന്നതതലയോഗം അന്തിമ അംഗീകാരവും നല്‍കി.

