ഉപ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മഞ്ചേശ്വരം മേഖല മുസാബഖ ഡിസംബര്‍ 2,3 തിയതികളിലായി പയ്യക്കി ഉസ്താദ് അക്കാദമി മദീന ഗാര്‍ഡനില്‍ സംഘടിപ്പിക്കും. മേഖല പരിധിയിലെ ഒമ്പത് റെയ്ഞ്ചുകളിലെ വിദ്യാർഥികളാണ് മുസാബഖയില്‍ മാറ്റുരക്കുന്നത്. നവംബര്‍ 26ന് റെയ്ഞ്ച്തല മത്സരങ്ങള്‍ പൂര്‍ത്തിയാവും.
സ്വാഗത സംഘം കണ്‍വെന്‍ഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാശിം ദാരിമി ദേലമ്പാടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി മൊയ്തു മൗലവി ചെര്‍ക്കള അധ്യക്ഷനായി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മേഖല കോ- ഓഡിനേറ്റര്‍ കജ മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി.ട്രഷറര്‍ അബൂബക്കര്‍ സാലൂദ് നിസാമി, മുസ് ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അസീസ് മരിക്കെ, അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി, ഇസ്മാഈല്‍ മൗലവി, ജബ്ബാര്‍ ഉപ്പള, അലി മാസ്റ്റര്‍, അബ്ദുല്‍ റഹ്‌മാന്‍ ഹാജി, അബ്ദുല്‍ ഹമീദ് മദനി, അബൂബക്കര്‍ ഹാജീ, ബി.ബി അബൂബക്കര്‍ പാത്തൂര്‍, അബ്ദുല്‍ ലത്വീഫ് അറബി, അസീസ് ഹാജി മച്ചമ്പാടി, അബ്ദുല്ല അട്ക്കം, ബി.എസ് ഇബ്‌റാഹിം ഹാജി, ഉസ്മാന്‍ ഹാജി, സലാം ഫൈസി, നൗസീഫ് മൗലവി, ഫൈസല്‍ ദാരിമി സംബന്ധിച്ചു. സ്വാഗതസംഘം ഭാരവാഹികള്‍: അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി (ചെയര്‍മാന്‍), അന്തുഞ്ഞി ഹാജി സിറന്തടുക്ക (വര്‍ക്കിങ് ചെയര്‍മാന്‍), കജ മുഹമ്മദ് ഫൈസി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് ഖാസിമി വാണിമേല്‍ (വര്‍ക്കിങ് കണ്‍വീനര്‍), ജബ്ബാര്‍ ഉപ്പള (ട്രഷറര്‍).

