ന്യുഡല്‍ഹി.ചൈനയിൽ കണ്ടെത്തിയ പുതിയ വൈറസ് വ്യാപനത്തില്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.
മനുഷ്യർക്ക് പുറമേ മൃഗങ്ങളും നിരീക്ഷണത്തിലാണ്.
ആശുപത്രികളിലെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. ഇക്കാര്യമടക്കം ചൂണ്ടികാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ആശുപത്രിയിലെ സ്ഥിതി കൃത്യമായി നിരീക്ഷിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഈ വര്‍ഷം പുതുക്കി ഇറക്കിയ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും പ്രധാനമായി ശ്വാസകോശ സംബന്ധമായ കേസുകള്‍ നിരീക്ഷിക്കണമെന്നും ചൂണ്ടികാട്ടി. ശ്വസന സംബന്ധമായ അസുഖങ്ങളുടെ വ്യാപനം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. ആശുപത്രികളിലെ സൗകര്യങ്ങള്‍ വിലയിരുത്തണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

