ഉപ്പള.ജീവിത സായാഹ്നത്തിൽ ഒറ്റപ്പെടൽ അനുഭവിക്കാതിരി ക്കാൻ മുതിന്ന പൗരന്മാരുടെ പകൽ വീട് എന്ന സപ്നം സാധ്യമാക്കണമെന്ന് ഉപ്പളയിൽ ചേർന്ന മഞ്ചശരം മണ്ഡലം സർവീസ് പെൻഷനേഴ്സ് ലീഗ് കൺവെൻഷൻ ത്രിതല പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. ജനകീയാസൂത്രണത്തിൽ മുതിർന്നവരുടെ ക്ഷേമത്തിന് തുക നീക്കിവെക്കാൻ അനുമതിയുണ്ട്. ഒത്തുചേരാനും സുഖദുഃഖങ്ങൾ പങ്കുവെക്കാനും, സമൂഹത്തിന് ഉപകാരപ്രദമായ ചർച്ചകൾ സംഘടിപ്പിക്കാനും, മദ്യം,മയക്കു മരുന്നിനെതിരേ ബോധവൽക്കരണം നടത്താനും, കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാനും പകൽ വീട് ഉപകരിക്കുമെന്ന് കൺവെൻഷൻഅഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥർക്കും പെൻഷൻകാർക്കും നൽകേണ്ട ഡി.എ ആറു ഘഡു ബാക്കിവെച്ച് ധൂർത്ത് നടത്തുന്ന സർക്കാർ നയം അപലപനിയമാണ്.
മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ ഉദ്ഘാടനം ചെയ്തു.
എം.എ മക്കാറിൻ്റെ അധ്യക്ഷനായി.എം.കെ. അലി മാസ്റ്റർ സ്വാഗതം പറഞ്ഞു. എസ്. ടി. യു. സംസ്ഥാന ട്രഷറർ കെ.പി മുഹമ്മദ് അഷ്റഫ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു. മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എം.ബി യൂസുഫ്, മുഹമ്മദ് അലി പെർള, അബൂബക്കർ ഹാജി ഗാന്ധിനഗർ, ഷേഖ് ഉപ്പള ഗേറ്റ്, സി.എം ഖാദർ മാസ്റ്റർ, ഉമ്മർ അപ്പോളോ സംസാരിച്ചു.
ഭാരവാഹികളായി
മള്ളങ്കൈ ഹസൈനാർ ഹാജി (പ്രസിഡൻ്റ്), ഹെൽത്ത് ഇബ്രാഹീം ഹാജി ( ജന.സെക്രട്ടറി), ബഷീർ മാസ്റ്റർ പൈവളിഗെ ( ട്രഷറർ), ബാങ്ക് ഹുസൈൻ ഹാജി, മാഹിൻ മാസ്റ്റർ മൊഗ്രാൽ (വൈസ്. പ്രസിഡൻ്റ്), ജലീൽ പെർള, എസ്. അബ്ദുല്ല ( സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

