അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് പ്രതി അസഫാക് ആലത്തിന് എറണാകുളം പോക്‌സോ കോടതി വധ ശിക്ഷ വിധിച്ചെങ്കിലും വിധിക്ക് ശേഷം ഭാവമാറ്റമില്ലാതെ പ്രതി അസഫ ക് ആലം.
പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. അസഫാക് ആലത്തിന് മേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങള്‍ക്കും പരമാവധി ശിക്ഷയാണ് നല്‍കിയത്. സംഭവത്തിന് ശേഷം പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
അതേ സമയം കഴിഞ്ഞ വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി അസ്ഫാക് ആലത്തിനോട് ചോദിച്ചിരുന്നു. ഇത്തരമൊരു വിധിയുണ്ടാകുമെന്ന് അറിഞ്ഞിട്ടും ഒട്ടും പതറാതെ നീതിയുക്തമായത് ചെയ്യുവെന്നായിരുന്നു മറുപടി.
കൊലപാതകക്കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് അഞ്ച് കേസുകളില്‍ ജീവപര്യന്തം തടവിനുമാണ് വിചാരണക്കോടതി വിധിച്ചിട്ടുള്ളത്."
2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ് ആലുവയില്‍ വീടിന് സമീപം കളിച്ച് കൊണ്ടിരുന്ന അഞ്ച് വയസുകാരിയെ കാണാതായത്. കേസില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. തുടര്‍ന്ന് കുട്ടിയെ ആലുവ മാര്‍ക്കറ്റിന് സമീപത്ത് നിന്ന് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

