ഉപ്പള. ഉപ്പള കുന്നിൽ മുഹിയുദ്ദീൻ ജമാഅത്ത് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു.2024- 2025 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ് പ്രസിഡൻ്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുൽ റഹിമാൻ മുസ് ലിയാർ യോഗ നടപടികൾ നിയന്ത്രിച്ചു.
അബ്ദുല്ലത്തീഫ് ഹാജി അറബി ( ജന:സെക്രട്ടറി),ഇബ്രാഹിം ഹാജി മണ്ണാട്ടി ( ട്രഷറർ),
കാലിക്കറ്റ് മുഹമ്മദ് ഹാജി (രക്ഷാധികാരി), യു.കെ. യൂസുഫ്, മൊയ്തു ഹാജി കൊപ്പള, മൂസ കരകണ്ടം ( വൈസ് പ്രസിഡൻ്റുമാർ),
മുഹമ്മദ് ഉപ്പളഗേറ്റ്, മുഹമ്മദ് പുതിയോത്, ഹമീദ് പൂന ( സെക്രട്ടറിമാർ).

