ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കം നടത്തുന്നതിനായി
ഇന്ത്യ മുന്നണി യോഗം ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ ചേരും. തലസ്ഥാനത്തെ അശോക ഹോട്ടലില്‍ വെച്ചാണ് യോഗം. സീറ്റ് വിഭജനമടക്കം ചര്‍ച്ചാ വിഷയമാവും.
വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. വിവിധ കക്ഷികള്‍ തമ്മില്‍ സംസ്ഥാനങ്ങളില്‍ പിന്നീടുള്ള ചര്‍ച്ചകളിലാണ് സീറ്റ് വിഭജനത്തില്‍ അന്തിമ രൂപമാവുകയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

