തിരുവനന്തപുരം.സ്കൂൾ തലം മുതൽ ദേശീയ തലം വരെയുള്ള കുട്ടികളുടെ കായിക മത്സരങ്ങൾക്കായി വിദ്യാർഥികളിൽ നിന്നും പിരിക്കുന്ന സ്പെഷ്യൽ ഫീ വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
നവംബർ 15ന് ഇറക്കിയ ഉത്തരവിൻ്റെ പകർപ്പ് റൈറ്റ് മീഡിയ ഓൺലൈന് ലഭിച്ചു.
ഒറ്റയടിക്ക് അമ്പത് ശതമാനത്തിൻ്റെ വർധനവാണ് വരുത്തിയിരിക്കുന്നത്.
നേരത്തെ 50 രൂപയുണ്ടായിരുന്ന സ്പെഷ്യൽ ഫീ 75 രൂപയാക്കി വർധിപ്പിച്ചത് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിലെ കുട്ടികളിൽ നിന്നും സ്പെഷ്യൽ ഫീ ഇനത്തിൽ ശേഖരിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ദേശീയ തലം വരെയുള്ള കായിക മത്സരങ്ങൾ നടത്തുന്നത്. ഇതാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊതു വിദ്യാഭ്യാസ വകുപ്പ് അമ്പത് ശതമാനം വർധിപ്പിച്ചത്.
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികളിൽ നിന്നും 50 രൂപ ക്രമത്തിൽ സ്വരൂപിച്ചിരുന്ന രീതിയാണ് തുടർന്ന് വന്നിരുന്നത്. എന്നാൽ ഈ തുക, സ്‌കൂൾ തലം മുതൽ ഉപജില്ല, ജില്ല, സംസ്‌ഥാന തലം വരെയുള്ള മത്സരങ്ങൾ സംഘടിപ്പിക്കുവാൻ
പര്യാപ്തമല്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വർധനവ് വരുത്തിയത്.
പൊതു വിദ്യാഭ്യാസ ഡയക്ടർ ഇക്കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയതോടെ
പരിശോധനയുടെ അടിസ്ഥാനത്തിൽ തുക വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന് സർക്കാർ അനുമതി നൽകുകയായിരുന്നു

