മുംബൈ.ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ക്ഷണിക്കപ്പെട്ട അതിഥികൾ എത്തി തുടങ്ങി.
എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഡോംഗ്രി സകരിയ മസ്ജിദ് സ്ട്രീറ്റിലെ കേരള മഹൽ, ഖാച്ചി സുന്നി മുസ് ലിം ജമാഅത്ത് ഹാൾ,മുംബൈ ഹജജ് ഹൗസ് എന്നിവിടങ്ങളിലായി നടക്കും.
നാളെ രാവിലെ 9 ന് ജമാഅത്ത് പരിസരത്ത് പതാക ഉയർത്തും
11 മണി മുതൽ ഹജ്ജ് ഹൗസിൽ കുടുംബ സംഗമം.
അബ്ദുസമദ്പൂക്കോട്ടൂർ, ഗോപിനാഥ് മുതുകാട്
നവാസ് പാലേരി, അബൂട്ടി മാഷ് എന്നിവർ സംസാരിക്കും.
വൈകിട്ട് 6ന് പാണക്കാട് സയ്യിദ്
മുനവ്വറലി ശിഹാബ് തങ്ങൾ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യും.
മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ മുഖ്യാഥിതിയാകും.
എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, സുപ്രിയ സുലേ, അരവിന്ദ് സാവന്ദ്,എം.സി.സി.സി പ്രസിഡൻ്റ് നാന പാട്ടോളെ സംസാരിക്കും.
10ന് രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് വരെ ഖാച്ചി സുന്നി മുസ് ലിം ജമാഅത്ത് ഹാളിൽ
പൂർവ്വ കാല ജമാഅത്ത് പ്രവർത്തകരുടെ സംഗമം നടക്കും.
യു.കെ, യു.എസ്, പോളണ്ട് ജി.സി.സിയടക്കം ലോകമെമ്പാടുമുള്ള പഴയ കാല ജമാഅത്ത് പ്രവർത്തകർ പങ്കെടുക്കും.
രാത്രി 7 ന് ഖവാലി.
11ന് സമാപന സമ്മേളനം
ഹജജ് ഹൗസിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പി.കെ.കുഞ്ഞാലി കുട്ടി എം.എൽ.എ മുഖ്യാഥിതിയാകും.
രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ബിഷപ് ഗി വർഗീസ് മാർ കുറിലോസ്, സ്വാമി ബിക്കു സാമ്രാജ്, എം.എൽ.എമാരായ എ.കെ.എം അഷ്റഫ്, എൻ.എ നെല്ലിക്കുന്ന്,സി.എച്ച്.കുഞ്ഞമ്പു
തുടങ്ങി കേരളം,മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിന്നും പ്രമുഖർ പരിപാടിയുടെ ഭാഗമാകും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡൻ്റ് വി.എ ഖാദർ ഹാജി, ജന.സെക്രട്ടറി കെ.പി മൊയ്തുണ്ണി,ട്രഷറർ എം.എ ഖാലിദ് എന്നിവർ അറിയിച്ചു.

