തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ ഡോ.റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസെടുത്തിരുന്നു. പ്രതിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
ഭീമമായ സ്ത്രീധനം നല്‍കാത്തതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രതി പിന്മാറിയെന്ന് മരിച്ച ഷഹനയുടെ അമ്മയും സഹോദരിയും മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്ക് പിന്നാലെ പിജി ഡോക്ടര്‍മാരുടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും റുവൈസിനെ പുറത്താക്കി. സംഭവത്തില്‍ ഡോക്ടര്‍ ഷഹനയുടെ ബന്ധുക്കള്‍ വെള്ളിയാഴ്ച സംസ്ഥാന പൊലിസ് മേധാവിക്കും പരാതി നല്‍കും

