മഞ്ചേശ്വരം.സാമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ച് മുസ് ലിം ലീഗ് പ്രവർത്തകനെ മഞ്ചേശ്വരം പൊലീസ് കള്ളക്കേസിൽ കുടുക്കാൻ നീക്കം നടത്തുന്നതായി യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് ഹനീഫ് കുച്ചിക്കാട്, ജന. കെക്രട്ടറി മുബാറക് ഗുഡ്ഡഗേരി എന്നിവർ ആരോപിച്ചു.
ഇതിൻ്റെ ഭാഗമായാണ് പെട്ടിക്കട കച്ചവടക്കാരൻ്റെ മൊബൈൽ ഫോൺ മഞ്ചേശ്വരം പൊലീസ് പിടിച്ചെടുത്തത്.
അടിസ്ഥാനമില്ലാത്ത ഇത്തരം കള്ളക്കഥകളുണ്ടാക്കി മുസ് ലിം ലീഗ് പ്രവർത്തകരുടെ മനോവീര്യം തകർക്കാമെന്നത് വെറും വ്യാമോഹം മാത്രമാണെന്നും,
സി.പി.എമ്മിൻ്റെ ചട്ടുകമാകനല്ല പൊലീസ് ശ്രമിക്കേണ്ടതെന്നും
യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
നിസ്പക്ഷവും നീതിപൂർവ്വവും പ്രവർത്തിക്കേണ്ട പൊലീസ് ഭരണ വർഗത്തിൻ്റെ വാലാട്ടികളാകുന്നത് ജനാധിപത്യ സംവിധാനങ്ങൾക്ക് ചേർന്നതല്ല.
മുമ്പ്,മുസ് ലിംലീഗ് പഞ്ചായത്തംഗത്തിനെതിരേ വാട്സ് ആപ്പ് വഴി അപവാദം പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകിയപ്പോൾ അന്ന് ഇതേ മഞ്ചേശ്വരം പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. രാഷ്ട്രീയക്കാരാകുമ്പോൾ ഇത്തരം ആക്ഷേപങ്ങൾ സാധാരണമാണ് എന്ന ഉപദേശം നൽകിയത് കേസെടുക്കുന്നതിൽ നിന്നും പിന്മാറിയത്.
നിലവിലെ സംഭവത്തിൽ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പൊലീസ് പറയുന്ന ന്യായം ഇദ്ധേഹം അഡ്മിനായ വാട്സപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചുവെന്നതാണ്.
പ്രസ്തുത ഗ്രൂപ്പ് ഉണ്ടാക്കിയതും അഡ്മിനും താനാണെന്നും മറ്റു പതിനാല് പേരെ അഡ്മിനാക്കിയതായും സ്റ്റേഷനിൽ എത്തി ബോധിപ്പിച്ചിരുന്നു.
കേസെടുക്കാൻ മുകളിൽ നിന്നും സമ്മർദ്ധമുണ്ടെന്നാണ് വിഷയത്തിൻ പൊലീസ് അദ്ദേഹത്തോട് പറഞത്.
സി.പി.എമ്മിൻ്റെയും പിണറായിയുടെയും സമ്മർദ്ധങ്ങൾക്ക് വഴങ്ങിക്കൊടുക്കുക വഴി ലീഗ് പ്രവർത്തകരായ സൈബർ പോരാളികളെ കള്ളക്കേസിൽ കുടുക്കാൻ നീക്കമുണ്ടായാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും യൂത്ത് നേതാക്കൾ മുന്നറിയിപ്പ് നൽകി.

