സർക്കാർ നയമല്ലെന്ന് മന്ത്രി
തിരുവനന്തപുരം. നേരെ ചൊവ്വേ അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്തവര്‍ എ പ്ലസ് നേടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ്. എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോയെന്നും എസ്.ഷാനവാസ് ചോദിച്ചു. കഴിഞ്ഞ മാസം ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകര്‍ക്കായി വിളിച്ച യോഗത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ പരാമര്‍ശം.
‘കേരളത്തില്‍ നിലവില്‍ 69,000 ത്തിലധികം വിദ്യാര്‍ഥികള്‍ എ പ്ലസ് നേടുമ്പോള്‍ ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും സ്വന്തം പേരും രജിസ്റ്റര്‍ നമ്പറും കൂട്ടിവായിക്കാന്‍ അറിയാത്ത, അക്ഷരങ്ങള്‍ കൂട്ടിവായിക്കാനറിയാത്തവരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. 50 ശതമാനം വരെയുള്ള മാര്‍ക്കുകള്‍ ഔദാര്യമായി നല്‍കാം. ജയിക്കുന്നവര്‍ ജയിക്കട്ടെ. അതിന് ആര്‍ക്കും എതിര്‍പ്പില്ലെന്ന് പറഞ്ഞ ഷാനവാസ് ബാക്കിയുള്ളത് പഠിച്ച് തന്നെ നേടിയെടുക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പരീക്ഷകള്‍ പരീക്ഷകളായി നടത്തണമെന്നും ഇനി മുതല്‍ നിലവിലുണ്ടായിരുന്ന രീതി ഒഴിവാക്കണമെന്നും ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരോട് അദ്ദേഹം പറഞ്ഞു.
അതേ സമയം ഡയറക്ടർ പറഞത് സർക്കാർ നയമല്ലെന്ന് മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

