മുംബൈ.ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് ആവേശകരമായ തുടക്കം. രാവിലെ
കേരള മഹൽ പരിസരത്ത് പതാക ഉയർത്തിയതോടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കമായി.
രാത്രി മുംബൈ ഹജ്ജ് ഹൗസിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
കോ-ചെയർമാൻ ടി.കെ.സി മുഹമ്മദലി ഹാജി അധ്യക്ഷനായി.
സി.എച്ച്. അബ്ദുൽ റഹിമാൻ സ്വാഗതം പറഞ്ഞു.
മഹാരാഷ്ട്ര നിയമ സഭാ സ്പീക്കർ രാഹുൽ നർവേർക്കർ മുഖ്യാഥിതിയായി.
എം.പി.സി.സി പ്രസിഡൻ്റ് വർഷ ഗെയ്ക്വാൾ, അരവിന്ദ് സാവന്ത് എം.പി,ആരിഫ് നസീം ഖാൻ, അബൂ ഹാഷിം ആസ്മി, ജോജോ തോമസ്, അമീൻ പട്ടേൽ, വെൻ ബിക്കു വിരാതന സ്വാമിജി,സി.കെ. സുബൈർ,
ജമാഅത്ത് പ്രസിഡൻ്റ് വി.എ കാദർ ഹാജി, ജന.സെക്രട്ടറി കെ.പി മൊയ്തുണ്ണി, ട്രഷറർ എം.എ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.
രാവിലെ 11 ഹജ്ജ് ഹൗസിൽ കുടുംബ സംഗമം നടന്നു.
എം.സി.ഇബ്രാഹീം ഉദ്ഘാടാനം ചെയ്തു.
കെ.എം.എ റഹ്മാൻ അധ്യക്ഷനായി.
പി. എം. ഇഖ്ബാൽ സ്വാഗതം പറഞ്ഞു.
നവാസ് പാലേരി, അബൂട്ടി മാഷ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ഖാച്ചി സുന്നി മുസ് ലിം ജമാഅത്ത് ഹാളിൽ
പൂർവ്വ കാല ജമാഅത്ത് പ്രവർത്തകരുടെ സംഗമം നടക്കും.
11ന് സമാപന സമ്മേളനം
ഹജജ് ഹൗസിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
പി.കെ.കുഞ്ഞാലി കുട്ടി എം.എൽ.എ മുഖ്യാഥിതിയാകും.

