മുംബൈ.മുംബൈ മഹാനഗരത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുകയും പ്രതിസന്ധി കാലത്ത് അവരെ ചേർത്ത് നിർത്തുകയും ചെയ്ത മഹാ പ്രസ്ഥാനമാണ് ബോംബൈ കേരള മുസ് ലിം ജമാഅത്ത് എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ബോംബൈ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടി മുംബൈ ഹജജ് ഹൗസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
കേരളീയ മുസ് ലിംകൾ നിർമിത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന സമൂഹമാണ്. കേരളത്തിലും കേരളത്തിന് പുറത്തും സാമൂഹ്യ ജീവ കാരുണ്യ വിദ്യാഭ്യാസ മേഖലകളിൽ മുന്നേറ്റമുണ്ടാക്കാനായത്
ഇത്തരം പ്രവർത്തനങ്ങളുടെ ഫലമാണ്.
ജമാഅത്തിൻ്റെ പ്രവർത്തനങ്ങൾ വേറിട്ട് നിൽക്കുന്നതോടൊപ്പം മതത്തിനും ദേശത്തിനുമപ്പുറം എല്ലാവരെയും ഒരുമിച്ച് ഇരുത്താനും കഴിഞ്ഞ എഴുപത്തിയഞ്ച് വർഷത്തെ പ്രവർത്തനങ്ങളിലൂടെ സാധിച്ചതായും തങ്ങൾ പറഞ്ഞു.
രാജ്യത്തിൻ്റെ എല്ലാ സംസ്കാരങ്ങളും ഉൾക്കൊള്ളുന്ന മിനി ഇന്ത്യയാണ് മുംബൈയെന്നും അദ്ദേഹം വ്യക്തമാക്കി. ടി.കെ.സി മുഹമ്മദ് അലി ഹാജി അധ്യക്ഷനായി.

