മുംബൈ.സുൽത്താനെ ഡോംഗ്രി,പീർ സയ്യിദ് ഹാജി അബ്ദുൽ റഹ്മാൻ ശാഹ് ബാബാ ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് ബോംബെ കേരള സുന്നി മീലാദ് ശരീഫ് നിയാസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരാറുള്ള മൗലിദ് പാരായണവും പി.ബി.എസ് ബഗ്ദാദി തങ്ങൾ ഉപ്പാപ്പ ഏഴാംമത് ആണ്ട് നേർച്ചയും ഡിസംബർ 3 ഞായറാഴ്ച രാത്രി 8.30 ന് ഹാജി അബ്ദുൽ റഹ്മാൻ ശാഹ് ബാബാ ദർഗാ ശരീഫിൽ വെച്ച് നടക്കും.
കൂട്ടസിയാറത്ത്,ദിക്ർ ദുആ മജ്‌ലിസ് ,കൂട്ട പ്രാർത്ഥന തുടങ്ങിയവ ആണ്ടുനേർച്ചയുടെ ഭാഗമായി നടക്കും.
പ്രമുഖ സാദാത്തുക്കൾ, പണ്ഡിതന്മാരും മജ്ലിസുകൾക്ക് നേതൃത്വം നൽകും. അന്നദാനത്തോടെ പരിപാടികൾക്ക് സമാപനമാകും.
പതിവ്പോലെ ഇത്തവണയും ആണ്ടുനേർച്ചയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എരിയാൽ ഷാഫിയാണ്.

