കൊല്ലം.കൊല്ലം ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പ്രതികളും കസ്റ്റഡിയിൽ.
ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് പിടിയിലായിരിക്കുന്നത്. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്നാണ് മൂവരേയും പൊലിസ് പിടികൂടിയത്. സംഭവത്തിന് പിന്നില്‍ കുട്ടിയുടെ അച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണെന്നാണ് പൊലിസ് നിഗമനം.
പ്രതികൾ ഒരു കുടുംബത്തിലുള്ളവരെന്നാണ് സൂചന. പിടിയിലായ മൂന്ന് പേരിൽ ഒരാൾക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം.
രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും പൊലിസ് വ്യക്തമാക്കി.

