മുംബൈ.ഡിസംബർ 9 മുതൽ 11 വരെ നടക്കുന്ന ബോംബെ കേരള മുസ് ലിം ജമാഅത്ത് പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയുടെ ഭാഗമായി ബ്രോഷർ പ്രകാശനം ജമാഅത്ത് ഹാളിൽ വെച്ച് നടന്നു.
കെ.എം.എ റഹ്മാൻ പ്രകാശനം നിർവഹിച്ചു. ചെയർമാൻ വി.എ. കാദർ ഹാജി, കൺവീനർ കെ.പി. മൊയ്‌ദുണ്ണി, കോ ചെയർമാൻ ടി.കെ.സി മുഹമ്മദാലി ഹാജി, കോ കൺവീനർ സി.എച്ച് അബ്ദുൽ റഹ്മാൻ, ട്രഷറർ എം.എ. ഖാലിദ്, വൈസ് പ്രസിഡൻ്റുമാരായ വി.കെ. സൈനുദ്ധീൻ, വാക്മാൻ മഹമൂദ് ഹാജി,മഷൂദ് മാണി ക്കോത്ത്, സെക്രട്ടറി പി.വി. സിദ്ധീഖ്, ഇക്ബാൽ പി.എം.
ടി.വി.കെ.അബ്ദുള്ള, എം.സി. ഇബ്രാഹിം ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
മുംബൈ ഹജ്ജ് ഹൗസിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിൽ മഹാരാഷ്ട്ര സ്പീക്കർ രാഹുൽ നർവെക്കർ, മുസ് ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ,പി.കെ കുഞ്ഞാലികുട്ടി, പാണക്കാട് മുനറവ്വറലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എം.പി,എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്‍റ് നാന പട്ടേൽ, ശിവസേന നേതാവ് അരവിന്ദ് സവാന്‍റ് എംപി, എൻ.സി.പി നേതാവ് സുപ്രിയ സുലേ കാസർകോട് എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, സ്വാമി ഗുരു രത്നം, ഫാദർ ഗ്രിഗോരിയസ് മാർ കുരിലോസ്, കെ.എം ഷാജി, എം.എൽ.എമാരായ എ.കെ.എം അഷ്‌റഫ്, എൻ.എ നെല്ലിക്കുന്ന്, സി.എച്ച് കുഞമ്പു എന്നിവർ സംബന്ധിക്കും.

