കണ്ണൂർ.ഗവർണർക്കെതിരേ എസ്.എഫ്.ഐ പ്രതിഷേധം അതിര് കടന്നു, പുതുവത്സര തലേന്ന് പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധിച്ചു.
പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. .
സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് 30 അടി ഉയരമുള്ള ഗവർണറുടെ കോലം കത്തിച്ചത്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരേ ദിവസങ്ങളായി വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയര്‍ത്തുന്നത്.
സർവകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരികിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ കാലിക്കറ്റ് സർവ്വകലാശാലയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക് നയിച്ചിരുന്നു. പിന്നാലെ കേരളം മുഴുവൻ പോസ്റ്റർ യുദ്ധത്തിനാണ് സാക്ഷിയായത്. എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകളെന്ന് വിളിച്ച ഗവർണർ കോഴിക്കോട് മിഠായി തെരുവിലെത്തി ജനങ്ങളെ നേരിട്ട് കണ്ട് കുശാലാന്വേഷണം നടത്തുകയും സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തതും വലിയ വാർത്തയായിരുന്നു.ഇതിൻ്റെയെല്ലാം തുടർച്ചയായാണ് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചുള്ള പ്രതിഷേധം

