ചൗക്കി.വണ്ടിപെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ രക്ഷപ്പെടാൻ സഹായിച്ച പൊലിസ് നടപടിയിൽ പ്രതിഷേധിച്ചും ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മൊഗ്രാൽ പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൗക്കിയിൽ
സായാഹ്ന ധർണ്ണ നടത്തി.
കാസർകോട് ബ്ലോക്ക് പ്രസിഡന്റ് എം. രാജീവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എൻ.എ.എ ഖാദർ അധ്യക്ഷനായി.
കെ.ഖാലിദ്, അർജ്ജുനൻ തായലങ്ങാടി, പി.കെ വിജയൻ, സി. ജിേ ടോണി, നരായണൻ നായർ, അനീഫ് ചെരങ്കൈ, ആബിദ് എടച്ചേരി, മിനി എൻ കെ.,മുകുന്ദൻ മാസ്റ്റർ, കുഞ്ഞികണ്ണൻ, ഗഫൂർ കല്ലങ്കൈ, വേലായുധൻ, ഇൻതിയാസ് ദേശങ്കുളം , അൻസാരി കോട്ടക്കുന്ന്, ബഷീർ ചൗക്കി, എൻ.എ ഹസ്സൈനാർ, മനാസ് കുന്നിൽ , റിസാൻ കുന്നിൽ ,ആൻഡ്രോസ്, യൂസഫ് മൊഗർ, റഫീക്ക് അബ്ദുല്ല സംസാരിച്ചു.

