കോഴിക്കോട് നഗരത്തിരക്കിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടന്നു നീങ്ങി.
തനിക്ക് യാതൊരു സുരക്ഷയും ആവശ്യമില്ലെന്ന് പറഞ്ഞ ഗവർണർ വഴിയരികില്‍ കണ്ടവരോട് കുശലം പറഞ്ഞും വിശേഷങ്ങൾ ചോദിച്ചുമാണ് നടന്നത്. മിഠായിത്തെരുവിലും അദ്ദേഹം ഇറങ്ങി.
ഇവിടെ ഹൽവ സ്റ്റാളിൽ നിന്നും ഹൽവ വാങ്ങി കഴിക്കുകയും ചെയ്തു.
കേരളത്തിലെ ജനങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു. എസ്എഫ്‌ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ല, ഗവര്‍ണര്‍ പറഞ്ഞു.
നടത്തിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യ മന്ത്രിക്കെതിരേ രൂക്ഷമായ ഭാഷയിൽ ആരോപണം ഉന്നയിക്കാനും അദ്ദേഹം തയ്യാറായി.

