കുമ്പള.എൽ.ഡി.എഫ് സർക്കാറിൻ്റെ നവകേരള സദസിന് ഫണ്ട് നൽകാനാകില്ലെന്ന് കുമ്പള പഞ്ചായത്ത്.
വ്യാഴാഴ്ച ചേർന്ന ഭരണ സമിതി യോഗത്തിൽ അജണ്ടയായി വന്ന വിഷയത്തിന്മേലുള്ള ചർച്ചയിൽ ഫണ്ട് നൽകുന്നതിനെ എല്ലാ അംഗങ്ങളും ഏക കണ്ഠമായാണ് എതിർത്തത്.
സി.പി.എം, ബി.ജെ.പി അംഗങ്ങളും, എൽ.ഡി.എഫ് തസ്വതന്ത്ര അംഗവും ഫണ്ട് നൽകേണ്ടതില്ലെന്ന തിരുമാനത്തെ അനുകൂലിച്ചു.
രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കാരണം ക്ഷേമ പെൻഷനുകൾ, വിധവ പെൻഷൻ, ലൈഫ് ഭവനപദ്ധതിയടക്കം മുടങ്ങിക്കിടക്കുന്നതും, മറ്റു ആനുകൂല്യങ്ങളും വിതരണം ചെയ്യാൻ കഴിയാത്തതും, വിവിധ വകുപ്പുകളിൽ ശമ്പളം തടസപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ,
സർക്കാർ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ നവകേരള സദസിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് അനുവദിക്കണമെന്നുള്ള സർക്കാർ ഉത്തരവ് തീർത്തും അനുചിതവും പഞ്ചായത്തുകളെ സാമ്പത്തികമായി കൂടുതൽ പ്രയാസപ്പെടുത്തുകയും ചെയ്യും.
അതിനാൽ നവ കേരള സദസിന് ഫണ്ട് അനുവദിക്കാനികില്ലെന്നാണ് കുമ്പള പഞ്ചായത്തിൻ്റെ തിരുമാനത്തിൽ പറയുന്നത്.

