പാലക്കാട്.പാലക്കാട് കണ്ണാടിപ്പാടിയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
വിനീഷ്, റെനില്‍, അമല്‍, സുജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ക്രിസ്മസ് ആഘോഷങ്ങൾക്കിടെ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
വിനീഷും, റെനിലും കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളാണ്. ആക്രമണത്തിന് പിന്നിൽ ബ്ലേഡ് മാഫിയയെന്ന് റെനിൽ പറഞു.
സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവര്‍ പലിശയ്ക്ക് വാങ്ങിയ 50000 രൂപ തിരിച്ചടവില്‍ വന്ന വീഴ്ചയെ തുടർന്ന് ഞായറാഴ്ച രാത്രി ഓട്ടോ ഡ്രൈവറെ മർദിക്കാൻ പലിശ സംഘം പദ്ധതിയിട്ടിരുന്നു.മാരകായുധങ്ങളുമായി എത്തിയ സംഘത്തെ റെനിലിൻ്റെ നേതൃത്വത്തിൽ വിരട്ടിയോടിച്ചിരുന്നു. ഇതിൻ്റെ വൈരാഗ്യം കാരണം മറ്റൊരു സംഘം മാരകായുധങ്ങളുമായി കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. വെട്ടേറ്റവരുടെ പരുക്ക് ഗുരുതരമല്

