കൊച്ചി.രക്തച്ചൊരിച്ചിലുകളക്കമുള്ള രംഗങ്ങൾ സിനിമയില്‍ പാടില്ലെന്ന നിർദേശം നൽകുന്നത് അന്യായം.
അനിമല്‍, സലാര്‍ സിനിമകളിലെ ഇത്തരം സ്വീകൻ സികളെ പിന്തുണച്ച് നടന്‍ പൃഥ്വിരാജ് രംഗത്തെത്തി. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തിയ സലാറിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട്
ഒരു പ്രമുഖ സ്വകാര്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു
അദ്ദേഹത്തിൻ്റെ തുറന്നു പറച്ചിൽ.
വയലന്‍സ് രംഗങ്ങളാല്‍ അടുത്തകാലത്ത് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങളാണ് അനിമലും, സലാറും. എന്നാല്‍ ബോക്സോഫീസില്‍ ചിത്രങ്ങള്‍ മികച്ച പ്രകടനം നടത്തിയിരുന്നു.
അനിമല്‍ താന്‍ കണ്ടിട്ടില്ലെന്നും. അതിനാല്‍ ആ സിനിമ സംബന്ധിച്ച് പ്രത്യേകിച്ചൊരു കമന്‍റ് പറയാന്‍ സാധിക്കില്ലെങ്കിലും ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ ഒരു സംവിധായകന് അയാളുടെ കഥ പറയാനുള്ള പാശ്ചാത്തലത്തിന് ആവശ്യമായ ഏത് വയലന്‍സും ഉപയോഗിക്കാനുള്ള സര്‍ഗാത്മക സ്വതന്ത്ര്യം ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു.
രക്തച്ചൊരിച്ചിലുകളും വയലന്‍സ് സീക്വൻസുകളും സിനിമയില്‍ ഉള്‍പ്പെടുത്തരുതെന്ന് സിനിമാപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നത് അന്യായമാണെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി.

