കുമ്പള.ആദ്യമായിട്ടാണ് പലരും ടർഫിൽ എത്തിയത്, അത് കൊണ്ട് തന്നെ എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു പിന്നെ എല്ലാം മതിമറന്നു തന്നാലാവും വിധം കായികോത്സവത്തിൽ പങ്കാളികളായി.
ലോക ഭിന്ന ശേഷി മാസാചരണത്തിന് തുടക്കം കുറിച്ച് കുമ്പള ബി.ആർ.സി യിൽ നടന്ന പരിപാടി വേറിട്ടതായി.
സെറിബ്രൽ പാൾസി രോഗം അതിജീവിച്ച ഏഷ്യാ ഓസിയാന ഫുട്ബോൾ ഇന്ത്യൻ താരം ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം ബാലകൃഷ്ണ ഷെട്ടി അധ്യക്ഷനായി.ജില്ലാ പ്രോഗ്രാം ഓഫീസർ നാരായണ ഡി പദ്ധതി വിശദീകരണം നടത്തി
എ.ഇഒ ശശിധര സല്യൂട്ട് സ്വീകരിച്ചു.
യുവ സംഭരവകൻ അഷറഫ് ചെറൂണി ലോഗോ പ്രകാശനം ചെയ്തു.
വാർഡ് അംഗം ഈശ്വര നായക്,
ബി.പി.സി .ജെ ജയറാം, ട്രെയിനർ ബി.എം സഈദ് സംസാരിച്ചു.

