ദുബൈ.യു.എ.ഇയുടെ 52-ാം ദേശീയ ദിനാചരണത്തിൻ്റെ ഭാഗമായി കാർ അലങ്കരിച്ച് മലയാളിയായ ഇഖ്ബാൽ ഹത്ബൂർ വീണ്ടും ശ്രദ്ധേയനായി.
യു.എ.ഇ ദേശീയ പതാകയുടെ പശ്ചാതലത്തിൽ, മൺ മറഞ്ഞവരും ജീവിച്ചിരിക്കുന്ന വരുമായ ഭരണാധികാരികളുടെ പടങ്ങൾ ഗോൾഡ് കോയിൻ രൂപത്തിൽ പതിച്ചാണ് ഇത്തവണ തന്റെ റോൾസ് റോയ്സ് കാർ അലങ്കരിച്ചത്.ഈ വർഷത്തെ ആഘോഷം ബുർജ് ഖലീഫയിൽ അറബ് പ്രമുഖർക്ക് ഒപ്പമായിരുന്നു.
കഴിഞ്ഞ 13 വർഷമായി ഇത്തരത്തിൽ വിവിധ രൂപങ്ങളിൽ കാറുകൾ അലങ്കരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നതിൽ എന്നും വ്യത്യസ്തത പുലർത്തി വരികയാണ് മലയാളിയും കാസർകോട് ഹദ്ദാദ് നഗർ സ്വദേശിയുമായ ഇഖ്ബാൽ ഹത്ബൂർ.ഭാര്യ യു.എ.ഇ സ്വദേശിക്കൊപ്പം ദുബായിലാണ് താമസം.

